KeralaLatest News

ദുരിതാശ്വാസ സഹായം ഉടന്‍ : സാലറി ചാലഞ്ചിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസ സഹായം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അടിയന്തര സഹായമായ 10,000 രൂപ അടുത്ത മാസം ഏഴിനകം വിതരണം ചെയ്യാനാണ് മന്ത്രിസഭയുടെ തീരുമാനം. വില്ലേജ് ഓഫീസറും തദ്ദേശസ്ഥാപന സെക്രട്ടറിയും തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് പണം വിതരണം ചെയ്യുന്നത്. ഇത്തവണ സാലറി ചലഞ്ച് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് കഴിഞ്ഞ തവണത്തെപ്പോലെ നല്‍കും. ഓണാഘോഷപരിപാടി ആര്‍ഭാടമില്ലാതെ നടത്താനും മന്ത്രിസഭ തീരുമാനിച്ചു.

Read Also : കെഎസ്ഇബി സാലറി ചാലഞ്ച് വഴി പിരിച്ചെടുത്തത് 136 കോടി : എന്നാല്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത് വളരെ കുറഞ്ഞ തുക : സര്‍ക്കാറിനെ വെട്ടിലാക്കി വിവാദവെളിപ്പെടുത്തല്‍ പുറത്തുവന്നു

കഴിഞ്ഞ പ്രളയസമയത്ത് അനര്‍ഹരായ നിരവധി പേര്‍ക്ക് അടിയന്തര സഹായമായ 10000 രൂപ ലഭിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ വിശദപരിശോധന നടത്തി സഹായം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചത്. പ്രളയദുരിതബാധിതരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്ന നിര്‍ദ്ദേശം വില്ലേജ് ഓഫീസര്‍ക്കും,അതാത് മേഖലകളിലെ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും കഴിഞ്ഞ മന്ത്രിസഭ യോഗം നല്‍കിയിരുന്നു.

Read Also : സാലറി ചാലഞ്ച്: പിന്മാറാൻ അവസരം നൽകാതെ സർക്കാർ

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ് കഴിഞ്ഞ തവണത്തെ മാനദണ്ഡം അനുസരിച്ച് നല്‍കും. എന്നാല്‍ ഉത്സവബത്ത നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇത്തവണ സാലറി ചലഞ്ച് ഉണ്ടാകാനും സാധ്യതയില്ല. വീണ്ടും സാലറി ചലഞ്ച് നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ എതിരാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നിലപാടിലേക്ക് എത്തിയതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button