തിരുവനന്തപുരം : കേരളത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബാധ്യതയായി മാറിയെന്നും, ധൂർത്തിന് വേണ്ടി മാത്രമാണ് എം പിമാരെ ബൈപാസ് ചെയ്ത് ഡൽഹിയിൽ ഒരാളെ നിയമിച്ചതെന്നും കോടിക്കുന്നില്‍ സുരേഷ് എംപി വിമർശിച്ചു,
പ്രളയസെസ് പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഉപദേശകന്മാരുടെ ശൃംഖല സൃഷ്ടിച്ചിരിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ബാധ്യതയാണ്. കേന്ദ്ര സഹായം നേടിയെടുക്കാൻ എം പിമാരുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മഴയിലും മണ്ണിടിച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങൾ ഇതുവരെ കൈമാറിയിട്ടില്ല. പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ കേരളത്തിലെ പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ചില്ല. കേന്ദ്ര സംഘത്തെ എത്തിക്കുന്നതിലും, അർഹിക്കുന്ന കേന്ദ്ര സഹായം നേടുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
Also read : ദുരിതാശ്വാസ സഹായം ഉടന്‍ : സാലറി ചാലഞ്ചിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
എം പിമാരെ കാണാൻ മുഖ്യമന്ത്രിക്ക് ഇപ്പോൾ താൽപര്യമില്ല. ലോക് സഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയാണ് ഇതിന് കാരണം. സർവ്വകക്ഷി സംഘം കേന്ദ്രത്തിൽ പോയി വിവരങ്ങള്‍ ധരിപ്പിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
Post Your Comments