
തൃശൂര്‍: അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി യുവതി രംഗത്ത്. മലബാര്‍ സ്വതന്ത്ര സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ ഉള്‍പ്പെടയുള്ളവര്‍ക്കെതിരെയാണ് ഷൊര്‍ണൂര്‍ സ്വദേശിയായ ജിജയുടെ പരാതി. ഗുരൂവായൂര്‍ എസ്.പിക്കാണ് യുവതി പരാതി നല്‍കിയത്.
ALSO READ: അമിതാഭ് ബച്ചന് ലിവർ സിറോസിസ്; കരൾ പ്രവർത്തനരഹിതമയത് കൂടിയ അളവിൽ, അതിജീവനത്തിന്റെ കഥ ബച്ചൻ പറയുന്നു
ഷൊര്‍ണൂരിലെ ഒരു സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു ജിജി. ഭര്‍ത്താവിന്റെ അകാലമരണത്തെ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ നിന്നും അര്‍ബുദ രോഗത്തിന്റെ പിടിയില്‍ നിന്നും മുക്തി നേടുന്നതിനായി ഇവര്‍ സഭയുടെ പ്രാര്‍ത്ഥനകളില്‍ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു. തുടര്‍ന്ന് സഭാമേലധ്യക്ഷന്‍ 25 ലക്ഷം രൂപയ്ക്ക് പുതിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്തു. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റും സെറ്റും പാസായ ആളാണ് ജിജി. മരിച്ചുപോയ ഭര്‍ത്താവിന്റെ ഇന്‍ഷുറന്‍സ് തുകയും കടം വാങ്ങിയ പണവും ചേര്‍ത്ത് മൂന്നുതവണയായാണ് ഇവര്‍ പണം നല്‍കിയത്. സഭയുടെ ട്രസ്റ്റിയെ ഏല്‍പ്പിച്ച തുക നിയമനക്കോഴയായതിനാല്‍ രസീത് കിട്ടിയിരുന്നില്ല. ഇതേതുടര്‍ന്ന് സഭയുടെ തൃശൂര്‍ തൊഴിയൂരിലെ സെന്റ് ജോര്‍ജ് എച്ച് എസ് എസില്‍ ഗസ്റ്റ് ലക്ചറായി നിയമനം നല്‍കി. സ്ഥിരം നിയമനം ഉടന്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം.
പ്ലസ്ടുവിലെ ഒഴിവിലേക്ക് ഈ വര്‍ഷം സ്‌കൂളിലെ അധ്യാപികയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. തനിക്ക് നിയമനം നല്‍കാത്തത്് എന്തുകൊണ്ടാണെന്ന് ചോദിച്ച ജിജിയെ ഗസ്റ്റ് അധ്യാപികയുടെ സ്ഥാനത്തുനിന്നും ഒഴിവാക്കിയെന്നും പരാതിയില്‍ പറയുന്നു. നല്‍കിയ 25 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടപ്പോള്‍ പണം കിട്ടിയില്ലെന്നായിരുന്നു സഭാമേധാവിയും സ്ഥിരം ട്രസ്റ്റിയുമായ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയുടെ മറുപടിയെന്ന് ജിജി പറയുന്നു. മെത്രാപോലീത്തയുടെ നിര്‍ദേശപ്രകാരം ട്രസ്റ്റിയായ വില്‍സണെയായിരുന്നു പണം ഏല്‍പ്പിച്ചിരുന്നത്.
ALSO READ: പി. ചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
യുവതിയുടെ പരാതിയെ തുടര്‍ന്ന് മെത്രാപ്പോലീത്ത ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു. എന്നാല്‍ പണം വാങ്ങിയതിന് രേഖാമൂലം തെളിവ് ലഭിച്ചിരുന്നില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബിജുഭാസ്‌കര്‍ പറഞ്ഞു.
Post Your Comments