വൈപ്പിന്‍; ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബത്തെയാണ് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പുതുവൈപ്പ് ആനക്കാരന്‍ വീട്ടില്‍ സുഭാഷ് (54), ഭാര്യ ഗീത (53), മകള്‍ നയന (24) എന്നിവരെയാണ് ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു.
സഹോദരങ്ങള്‍ക്കും പൊലീസിനുമായി എഴുതിയ കത്തുകളില്‍ ഒരുമിച്ചു തീരുമാനം എടുത്ത് ജീവനൊടുക്കുകയാണെന്നാണ് എഴുതിയിരിക്കുന്നത്. മറ്റാരും മരണത്തിന് ഉത്തരവാദികളല്ലെന്നും കത്തുകളിലുണ്ട്. സുഭാഷിന്റെ സഹോദരന്‍ സുരേഷ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ജോലിക്കായി ബെംഗളൂരുവില്‍ പോയിരുന്ന നയനയെ പിന്നീട് കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ഞാറയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒന്നര മാസം മുന്‍പായിരുന്നു ഈ സംഭവം. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും ചെയ്തിരുന്നു.തുടര്‍ന്ന് ഞായറാഴ്ച നയന വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത കൂട്ട ആത്മഹത്യ.
Post Your Comments