പുതുക്കോട്ട: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്‌തു. നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്.
ALSO READ: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാത്രിയില്‍ പുതുക്കോട്ട കോട്ടൈ പട്ടണത്തുനിന്ന് പോയ ഇവരെ ജാഫ്‌ന തീരത്തിനടുത്തുള്ള ഡെല്‍ഫ്റ്റ് ദ്വീപിനു സമീപത്തായാണ് പിടിയിലായത്. ബോട്ടും ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ നാവികസേന അറസ്റ്റ് ചെയ്യുന്നത്.
ALSO READ: തൃശൂര്‍ ജില്ലയിലെ ചില സ്‌കൂളുകള്‍ക്ക് നാളെ അവധി; കാരണം ഇതാണ്
തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് പിടിയിലായത്. കഴിഞ്ഞാഴ്ച രാമേശ്വരത്ത് നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ നാവിക സേന പിടിച്ചിരുന്നു. ഡെല്‍ഫ്റ്റ് ദ്വീപിന് സമീപത്ത് നിന്നാണ് ഇവരെയും കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളികളെ കങ്കേഷന്‍തുറൈ നാവിക താവളത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ടും ലങ്കന്‍ സേന കസ്റ്റഡിയില്‍ എടുത്തു.
Post Your Comments