
ബംഗളൂരു: ബാംഗ്ലൂരിൽ പതിനഞ്ചു വയസുള്ള മകൾ സ്വന്തം പിതാവിനെ കുത്തിക്കൊന്നു. പിതാവ് പ്രണയ ബന്ധം എതിർത്തതിനായിരുന്നു അരുംകൊല നടത്തിയത്. ബംഗളൂരുവിലെ 41കാരനായ ബിസ്സിനസുകാരനാണ് ദാരുണാന്ത്യം സംഭവിച്ചത്.
ALSO READ: കൗമാരക്കാരായ കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍
പാലില്‍ ഉറക്കഗുളിക നല്‍കി മയക്കി കിടത്തിയ ശേഷം മകള്‍ അച്ഛനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ഭാര്യയേയും മകനെയും റെയില്‍വേ സ്റ്റേഷനില്‍ വിട്ടശേഷം വീട്ടിലേയ്ക്ക് തിരിച്ചെത്തിയ അച്ഛന് മകള്‍ പാലില്‍ ഉറക്കുഗുളിക ചേര്‍ത്ത് നല്‍കുകയായിരുന്നു. ശേഷം കാമുകനെ വിളിച്ചുവരുത്തുകയും അയാളുടെ സഹായത്തോടെ കത്തിയെടുത്ത് കുത്തുകയും ചെയ്തു. കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ 10 തവണ കുത്തേറ്റിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം വലിച്ച് ശുചിമുറിയില്‍ എത്തിച്ച് തീയിട്ടു കത്തിക്കുകയായിരുന്നു.
Post Your Comments