
ആഗ്ര•മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ കൗമാരക്കാരായ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഫിറോസാബാദ് ജില്ലയിലെ അകാല്‍പൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
അനില്‍ ലോധി (19) ലളിത ലോധി (16) എന്നിവരാണ് മരിച്ചത്. ഇരുവരും നഗ്ല ഖാന ഗ്രാമത്തിലെ താമസക്കാരാണ്.
ALSO READ: കവളപ്പാറ ഉരുൾപൊട്ടൽ : ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു
ഇരുവരുടെയും ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നു പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവളുടെ സമ്മതം കൂടാതെ തന്നെ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഇരുവരെയും കാണാതായത്. ഇതല്ലാതെ വേറെ മാര്‍ഗമില്ലെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 26 മാസത്തിനിടെ ഇത്തരത്തില്‍ 51 കമിതക്കളാണ് ജീവനൊടുക്കിയത്.
Post Your Comments