Latest NewsCricket

ആഷസ് പരമ്പര; സ്റ്റീവ് സ്മിത്ത് മൂന്നാം ടെസ്റ്റിൽ നിന്നു പുറത്ത്

ലോർഡ്‌സ്: ആഷസ് മൂന്നാം ടെസ്റ്റിൽ നിന്ന് സ്റ്റീവ് സ്മിത്ത് പുറത്തായി. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെ ബൗൺസറേറ്റ് പരിക്കു പറ്റിയ ഓസീസ് താരമാണ് സ്റ്റീവ് സ്മിത്ത്. മൂന്നാം ടെസ്റ്റിൽ സ്മിത്ത് കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചിട്ടുണ്ട്. ആഷസിൽ ഗംഭീര ഫോമിലാണ് സ്മിത്ത്. ആദ്യ ടെസ്റ്റിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടിയ അദ്ദേഹം രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ 92 രൺസെടുത്തിരുന്നു.

ALSO READ: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് മാറും : സുപ്രധാന നടപടിയുമായി ബിസിസിഐ

രണ്ടാം ഇന്നിംഗ്സിൽ സ്മിത്തിനു പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി മാർനസ് ലെബുഷാനെ ഇറങ്ങി റെക്കോർഡിട്ടിരുന്നു. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ജോഫ്രയുടെ ബൗൺസർ കഴുത്തിലിടിച്ചാണ് സ്മിത്തിനു പരിക്ക് പറ്റിയത്. ബൗൺസറേറ്റ് നിലത്തു വീണ അദ്ദേഹം റിട്ടയേർഡ് ഹർട്ട് ആയി പുറത്തു പോയിരുന്നു. പിന്നീട് തിരിച്ചു വന്നെങ്കിലും 92 റൺസെടുത്ത് ഔട്ടായി.

ALSO READ: ‘ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഒരു നാണവുമില്ലാതെ നിന്റെ ചരമകുറിപ്പ് എഴുതിയവരാണ് അവര്‍’; നവ്ദീപ് സൈനിയെ അഭിനന്ദിച്ച് ഈ താരം

ആദ്യ മത്സരത്തിൽ ഓസീസിനെ ജയിപ്പിച്ചത് സ്മിത്തിൻ്റെ ഇന്നിംഗ്സുകളായിരുന്നു. സ്മിത്ത് പരിക്കേറ്റു പുറത്ത് പോകുന്നത് ഓസീസിനു ക്ഷീണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button