Latest NewsKerala

സിസ്റ്റർ ലൂസിക്കെതിരായ അപവാദ പ്രചാരണം : 6പേർക്കെതിരെ കേസ് എടുത്തു

കൽപ്പറ്റ : സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരായ അപവാദ പ്രചാരണത്തിൽ കേസ്. സിസ്റ്റർ ലൂസി നൽകിയ പരാതിയിൽ 6 പേർക്കെതിരെയാണ് വെള്ളമുണ്ട പോലീസ് കേസ് എടുത്തത്. മാനന്തവാടി രൂപത പിആർഓ ഫാദർ നോബിൾ തോമസ് പാറക്കൽ ആണ് ഒന്നാം പ്രതി, മദർ സുപ്പീരിയർ അടക്കമുള്ളവരാണ് മറ്റു 5 പ്രതികൾ. സ്ത്രീത്വത്തെ അപമാനിക്കൽ, അപവാദ പ്രചാരണം, അപകീർത്തികരമായ വ്യാജപ്രചാരണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സിസ്റ്റർ ലൂസിയുടെ മൊഴി ഉടൻ സ്വീകരിക്കുമെന്ന് വെള്ളമുണ്ട പോലീസ് അറിയിച്ചു.

Also read : മഠത്തിന്റെ അടുക്കളവാതിലിലൂടെ പുരുഷന്മാരെ അകത്ത് പ്രവേശിപ്പിക്കുന്ന സന്ന്യാസത്തിലെ പുതിയ സ്വാതന്ത്ര്യം. കാരക്കാമല മഠത്തിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍- സിസ്റ്റര്‍ ലൂസിക്കെതിരേ പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യമിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button