32 കാശ്മീരി വിദ്യാര്‍ത്ഥിനികളെ സുരക്ഷിതമായി വീട്ടിലെത്തിച്ചത് സിഖ് വംശജര്‍

പൂനെ : കാശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് പൂനെയില്‍ കുടുങ്ങിയ 32 കാശ്മീരി വിദ്യാര്‍ത്ഥിനികളെ സുരക്ഷിതമായി വീട്ടിലെത്തിച്ചത് സിഖ് വംസജരാണ്. പൂനെയില്‍ പഠിക്കുന്ന കാശ്മിരി പെണ്‍കുട്ടികളെയാണ് സുരക്ഷിതരായി കാശ്മീരിലെ അവരവരുടെ വീടുകളില്‍ എത്തിച്ചത്. സിക്ക് വംശജരുടെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Read Also : സൈന്യത്തിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു, ഷെഹല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്റെ പരാതി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കാശ്മീരില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ പരിഭ്രാന്തരായ വിദ്യാര്‍ത്ഥിനികള്‍ പൂനെയിലെ സിക്ക് ഗുരുദ്വാര കമ്മിറ്റിയെ ബന്ധപ്പെടുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ സിക്ക് ഗുരുദ്വാര പ്രവര്‍ത്തകര്‍ ഹോസ്റ്റലുകളില്‍ നിന്ന് പെണ്‍കുട്ടികളെ എല്ലാവിധ സുരക്ഷയോടെയും ഡല്‍ഹിയിലേക്ക് പോകാനാവശ്യമായ ഫ്ൈളറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. ഡല്‍ഹിയിലെത്തിയ വിദ്യാര്‍ത്ഥിനികളെ അവിടുത്തെ സിക്ക് ഗുരുദ്വാര പ്രവര്‍ത്തകര്‍ സ്വീകരിച്ച് ശ്രീനഗര്‍ വരെ അനുഗമിക്കുകയും ചെയ്തു.

Share
Leave a Comment