വാഷിംഗ്‌ടൺ : ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ച് അമേരിക്ക. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370ാം അനുച്ഛേദം റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നതിനാണ് അമേരിക്കയുടെ പിന്തുണ. അമേരിക്കൻ പ്രതിരോധ സെക്രട്ടറിയാണ് കേന്ദ്രത്തെ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാന് അതിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ഉഭയകകക്ഷി ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
രാജ്നാഥ് സിങ് അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെ കശ്മീര്‍ വിഷയം ചര്‍ച്ചയാവുകയായിരുന്നു.കശ്മീര്‍ മേഖലയിൽ ഭീകരവാദത്തെ ചെറുക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യൻ ശ്രമങ്ങൾക്ക് അമേരിക്ക നൽകുന്ന പിന്തുണയിൽ നന്ദി അറിയിച്ചപ്പോൾ പ്രതിരോധ സെക്രട്ടറി കശ്മീര്‍ വിഷയത്തിലെ നിലപാട് വ്യക്തമാക്കുകയായിരുന്നു.അതോടപ്പം തന്നെ അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിക്കാതെ മേഖലയിൽ സമാധാനം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments