ന്യൂഡല്‍ഹി•ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റില്‍ നിന്ന് ചിദംബരത്തിന് നല്‍കിയിരുന്ന സംരക്ഷണം വെള്ളിയാഴ്ച അവസാനിക്കും.
ALSO READ: വ്യവസായിയോട് രണ്ട് കോടി രൂപ ആവശ്യപ്പെട്ട സംഭവം; എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
മുമ്പ് നടന്ന വാദം കേള്‍ക്കലില്‍ തനിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കേണ്ടതായ കാരണങ്ങള്‍ നിലവിലില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ചിദംബരം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദത്തെ സിബിഐയും ഇഡിയും ശക്തമായി എതിര്‍ക്കുകയായിരുന്നു. വിദേശ നിക്ഷേപം അനുവദിക്കുന്നതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും എതിരായ കേസുകള്‍. ഇഡിയുടേയും സിബിഐയുടേയും വാദങ്ങള്‍ പരിഗണിച്ചാണ് ജസ്റ്റിസ് സുനില്‍ ഗൗര്‍ ജാമ്യാപേക്ഷ തള്ളിയത്.
എയര്‍സെല്‍ മാക്സിസ് ഇടപാടിനും ഐഎന്‍എക്സ് മീഡിയയ്ക്കും വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കാന്‍ ഇടപെട്ടന്ന കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ സിബിഐയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട്. പി. ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് രണ്ട് കൂട്ടര്‍ക്കും എഫ്ഐപിബിയിലൂടെ അനുമതി ലഭിച്ചത്. 600 കോടി രൂപയുടെ നിക്ഷപത്തിന് മാത്രമാണ് ധനമന്ത്രിക്ക് അധികാരമുണ്ടായിരുന്നത്. അതില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ്. എന്നാല്‍, 3500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നല്‍കിയതായി ഇ.ഡി ആരോപിക്കുന്നു.
Post Your Comments