മുംബൈ : പ്രളയ ദുരിതം നേരിടുന്നവര്‍ക്ക് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ നേരിട്ടുള്ള സഹായത്തിന് അര്‍ഹരായിരിക്കുന്നത്. തകര്‍ന്ന വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.
Read Also : കനത്ത മഴയിലും മണ്ണിച്ചിലിലും കുടുങ്ങിയ മലയാളി സംഘത്തെ സാഹസികമായി രക്ഷപ്പെടുത്തി
വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലുള്ളവര്‍ക്ക് 24000 രൂപയും നഗരങ്ങളിലുള്ളവര്‍ക്ക് 36,000 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുക.
Read Also : വ്യാജ രസീത് ബുക്കുമായി പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ പണം തട്ടിപ്പ് : ഒരാള്‍ അറസ്റ്റില്‍
കൂടാതെ കൃഷി നശിച്ചവരുടെ കാര്‍ഷിക വായ്പയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ലോണ്‍ എടുക്കാത്തവര്‍ക്ക് നഷ്ടത്തിന്റെ മൂന്നിരട്ടി പണം നഷ്ടപരിഹാരമായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഹെക്ടറില്‍ താഴെ കൃഷിയിടമുള്ളവര്‍ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കുക.
Read Also : 32 കാശ്മീരി വിദ്യാര്‍ത്ഥിനികളെ സുരക്ഷിതമായി വീട്ടിലെത്തിച്ചത് സിഖ് വംശജര്‍
അതേ സമയം ഈ തുകയ്ക്കു പുറമേ പ്രളയ ധനസഹായമായി സര്‍ക്കാര്‍ 6,813 കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ 4,708 കോടി ഖോല്‍പ്പൂര്‍, സംഗിളി, സത്താര ജില്ലകള്‍ക്കും, 2105 കോടി കൊങ്കണ്‍, നാസിക് എന്നീ പ്രദേശങ്ങളിലെ ദുരിത ബാധിതര്‍ക്കുമാണ് നല്‍കുക
മഹാരാഷ്ട്രയില്‍ കനത്ത മഴയിലും പ്രകൃതിക്ഷോഭങ്ങളിലുമായി 54 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് . 4,74,226 രെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments