KeralaLatest News

വ്യാജ രസീത് ബുക്കുമായി പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ പണം തട്ടിപ്പ് : ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: വ്യാജ രസീത് ബുക്കുമായി പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ പണം തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റിലായി.
മാലാപ്പറമ്പ് സ്വദേശി സുനില്‍ കുമാര്‍ എന്നയാളെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കോഴിക്കോട് നഗരത്തിലും മലപ്പുറത്തും സമീപപ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലെത്തി പണം തട്ടുകയായിരുന്നു.

Read Also :ഓമനക്കുട്ടന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ക്ക് വധഭീഷണിയെന്ന് പരാതി

ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ സാധനങ്ങള്‍ വാങ്ങിക്കാനായി പണം വേണമെന്നും രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ പറഞ്ഞയച്ചതാണെന്നും ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ ഇതേകാര്യം പറഞ്ഞ് സുനില്‍ തട്ടിപ്പ് നടത്തി. ഒടുവില്‍, നഗരസഭാ ചെയര്‍മാന്റെ പരാതിയിന്‍മേലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അടക്കം പല ട്രസ്റ്റുകളുടെ പേരിലുള്ള രസീതി ബുക്കും വ്യാജ ഐഡികാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button