കൊല്‍ക്കത്ത: ഹെല്‍മറ്റ് വയ്ക്കാത്തതിനെ തുടര്‍ന്ന് തടഞ്ഞുനിര്‍ത്തിയ ട്രാഫിക് പോലീസുകാരന്റെ കൈവിരല്‍ കടിച്ചുമുറിച്ച് ബൈക്ക് യാത്രികന്‍. ഞായറാഴ്ച രാത്രി 11:58 ന് കൊല്‍ക്കത്ത ഇ എം ബൈപാസിലെ ഹൈലാന്‍ഡ് പാര്‍ക്കിന് സമീപമാണ് സംഭവം. നാലു പേര്‍ യാത്ര ചെയതതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ ബൈക്ക് തടഞ്ഞിരുന്നു. വണ്ടി ഓടിച്ചിരുന്ന ആളടക്കം ആരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഇവര്‍ മദ്യപിച്ചിരുന്നോ എന്നും പോലീസിന് സംശയമുണ്ടായിരുന്നു.
ALSO READ: ഉത്തരേന്ത്യയിലെ കനത്ത മഴ : യമുനാ നദിയൊഴുകുന്നത് അപകട മേഖലയും കടന്ന് : ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം
എന്നാല്‍ പരിശോധനകള്‍ നടത്തുന്നതിനിടെ പ്രകോപിതനായ ബൈക്ക് യാത്രക്കാരന്‍ പോലീസിന്റെ വിരല്‍ കടിച്ച് മുറിക്കുകയായിരുന്നു. മുറിവില്‍ നിന്നും രക്തം വരികയും ചെയ്തു. വിവധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ ആക്രമിച്ചതിനും വിരലില്‍ കടിച്ച് പരിക്കേല്‍പ്പിച്ചതിനും കേസുണ്ട്. കഴിഞ്ഞ മാസം, നഗരത്തിലെ ബെക്ക്ബഗന്‍ പ്രദേശത്തിന് സമീപം കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികന്‍ ഒരു ട്രാഫിക് കോണ്‍സ്റ്റബിളിനെ റോഡിലൂടെ 100 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയിരുന്നു.
ALSO READ: ഉണങ്ങിചുരുണ്ടിരുന്നാലെന്ത് ഉണക്കമുന്തിരി കഴിച്ചു നോക്കൂ; അത് നിങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും
Post Your Comments