ഭോപ്പാല്‍: ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് മധ്യപ്രദേശിലെ എട്ടു ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം. ഗുജറാത്ത്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയില്‍നിന്നുള്ള ഒരു ഭീകരന്റെ രൂപരേഖ പോലീസ് തയാറാക്കി. ഇത് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ചെക്ക് പോസ്റ്റുകളിലേക്കും അയച്ചതായി ഝാബുവ ജില്ലാ പോലീസ് സൂപ്രണ്ട് വിനീത് ജെയിന് അറിയിച്ചു.
അഫ്ഗാന് സ്വദേശികളായ നാല് ഭീകരരാണ് സംസ്ഥാനത്ത് കടന്നതായി കരുതുന്നത്. ഇവര്‍ക്കായി പരിശോധന കര്‍ശനമാക്കി. നേരത്തെ ഇവര്‍ ഗുജറാത്തിലും രാജസ്ഥാനിലുമാണ് ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്.ഭീകരര്‍ രാജ്യത്ത് കടന്നത് ഏതുവഴിയാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗുജറാത്തുമായി അതിര്‍ത്തി പങ്കിടുന്ന ഝാബുവ, അലിരാജ്പൂര്‍, ധാര്‍, ബര്‍വാനി ജില്ലകളിലും രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രത്ലം, മന്‍സോര്‍, നീമുച്ച്, അഗര്‍മാള്‍വ എന്നീ ജില്ലകളിലുമാണ് തെരച്ചില്‍ ശക്തമാക്കിയത്.
ഭീകരര്‍ രാജ്യത്ത് കടന്നത് ഏതുവഴിയാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു.
Post Your Comments