Latest NewsKerala

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ 11 കിലോ സ്വര്‍ണ്ണവുമായി നാലുപേരെ ഡിആർഐ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. കണ്ണൂർ മൊകേരി സ്വദേശി അംസീർ, വയനാട് പൊഴുതാന സ്വദേശി അർഷാദ്, കോഴിക്കോട് പുതുപ്പാടി സ്വദേശി അബ്ദുള്ള, ബെംഗളൂരു സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്. നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. മൈക്രോവേവ് അവൻ, മിക്സി, ചിക്കൻ കട്ടിങ്ങ് മെഷീൻ എന്നിവയിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

Also read : ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button