Latest NewsJobs & VacanciesEducation & Career

കേന്ദ്ര സേനകളില്‍ അവസരം : എന്‍.ഡി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി

കേന്ദ്ര സേനകളില്‍ അവസരം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്ക് 2019-ലെ രണ്ടാമത്തെ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. എഴുത്തുപരീക്ഷ, ഇന്റലിജന്‍സ് ടെസ്റ്റ്, പേഴ്‌സണാലിറ്റി ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ്. 415 ഒഴിവുകളുണ്ട്. പരിശീലനകാലത്ത് പ്രതിമാസം 56100 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിരനിയമനം ലഭിക്കും. 2019 നവംബര്‍ 7-നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : www.upsconline.nic.in

അവസാന തീയതി : സെപ്റ്റംബര്‍ 3

Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button