വിവിധ രാജ്യങ്ങളിലെ പരീക്ഷകൾ എഴുതി വിജയിച്ച ശേഷം ഇത്തവണ യു.പി.എസ്.സി പരീക്ഷയും എഴുതിയിരിക്കുകയാണ് ചാറ്റ്ജിപിടി. നിർദ്ദേശങ്ങൾ കൊടുത്താൽ അസൈമെന്റുകളും, ഇ- മെയിലുകളും, പൈത്തൻ കോഡുകളും വരെ എളുപ്പത്തിൽ പൂർത്തിയാക്കാനുള്ള കഴിവ് ചാറ്റ്ജിപിടിക്ക് ഉണ്ട്. ഈ കഴിവ് ഉപയോഗിച്ചാണ് വിവിധ പരീക്ഷകളിൽ മികവാർന്ന വിജയം കൈവരിക്കാൻ ചാറ്റ്ജിപിടിക്ക് സാധിച്ചിട്ടുള്ളത്. ഈ ട്രെൻഡ് പിന്തുടർന്നാണ് ഇന്ത്യയിലെ കഠിനമായ പരീക്ഷകളിലൊന്നായ യു.പി.എസ്.സി പരീക്ഷയും എഴുതിയത്. എന്നാൽ, ഏവരെയും ഞെട്ടിച്ചുകൊണ്ട് പരാജയപ്പെട്ടിരിക്കുകയാണ് ചാറ്റ്ജിപിടി.
2022- ലെ പ്രിലമിനറിയുടെ സെറ്റ് എ, ചോദ്യപേപ്പർ 1- ൽ നിന്നുള്ള ചോദ്യങ്ങളാണ് ചാറ്റ്ജിടിപി എഴുതിയത്. എന്നാൽ, 100 ചോദ്യങ്ങളിൽ 52 എണ്ണത്തിന് മാത്രമേ, ചാറ്റ്ജിടിപിക്ക് ഉത്തരം നൽകാൻ സാധിച്ചിട്ടുള്ളൂ. 2021- ലെ ജനറൽ കാറ്റഗറി വിദ്യാർത്ഥികൾക്കുള്ള 87.54 ശതമാനം കട്ട്ഔട്ട് ക്ലിയർ ചെയ്യാൻ ചാറ്റ്ജിടിപിക്ക് സാധിച്ചിട്ടില്ല. ഇതിനെ തുടർന്നാണ് പരാജയപ്പെട്ടത്. ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, ചരിത്രം, പരിസ്ഥിതി ശാസ്ത്രം, ശാസ്ത്രം, സമകാലിക വിഷയങ്ങൾ, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ നിന്നാണ് ചോദ്യം. നിയമ പരീക്ഷയിലും, മെഡിക്കൽ പരീക്ഷയിലും മികച്ച മാർക്കോടെ പാസായ ചാറ്റ്ജിപിടി യു.പി.എസ്.സി പരീക്ഷയ്ക്ക് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്.
Also Read: ഡ്രൈവർ ഉറങ്ങി പോയി : കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്
Post Your Comments