ലേ: കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്ന കാലത്ത് പ്രതിരോധ നയങ്ങളില്‍ ലഡാക്കിന് യാതൊരു പ്രാധാന്യവും ലഭിച്ചില്ല. അതിനാലാണ് ചൈന തങ്ങളുടെ പ്രദേശമായ ഡെംചോക്ക് മേഖല വരെ പിടിച്ചെടുത്തതെന്നു ലഡാക്കിലെ ബിജെപി എംപി ജമിയാങ് സെറിംഗ് നംഗ്യാല്‍ പറഞ്ഞു. പ്രതിരോധ നയങ്ങളില്‍ കോണ്‍ഗ്രസ് പ്രാധാന്യം കൊടുക്കാതിരുന്നതിനാലാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഡെംചോക്ക് കയ്യടക്കിയത്. അക്‌സായി ചിന്‍ പൂര്‍ണമായും ചൈന അധീനപ്പെടുത്തിയതും ഇതുമൂലമാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.
ചൈനയോടുള്ള കോണ്‍ഗ്രസിന്റെ മൃദുസമീപനമാണ് ലഡാക്കിന്റെ നാശത്തിന് കാരണമെന്നും നെഹ്‌റുവിന്റെ പുരോഗമന നയം പിന്നോക്കവസ്ഥയിലായെന്നും അദ്ദേഹം ആരോപിച്ചു.ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി മാറിയതോടെ പ്രതിരോധ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലൂടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഒഴിപ്പിക്കുമെന്നും എംപി പറഞ്ഞു.
സ്‌കൂള്‍, ഹോസ്പിറ്റല്‍, റോഡ്, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തുടങ്ങിയവ മേഖലയില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അതിര്‍ത്തി മേഖല കൂടുതല്‍ സുരക്ഷിതമാകുമെന്നും നംഗ്യാല്‍ കൂട്ടിചേര്‍ത്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിനെ തുടര്‍ന്ന് ലോകസഭയില്‍ നംഗ്യാല്‍ നടത്തിയ പ്രസംഗം ശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും അദ്ദേഹത്തെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തിരുന്നു.
Post Your Comments