KeralaLatest News

കെഎസ്ഇബി സാലറി ചാലഞ്ച് വഴി പിരിച്ചെടുത്തത് 136 കോടി : എന്നാല്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത് വളരെ കുറഞ്ഞ തുക : സര്‍ക്കാറിനെ വെട്ടിലാക്കി വിവാദവെളിപ്പെടുത്തല്‍ പുറത്തുവന്നു

തിരുവനന്തപുരം: സാലറി ചാലഞ്ച് വഴി പിരിച്ചെടുത്ത 136 കോടിയില്‍ 10 കോടി മാത്രം ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി , സര്‍ക്കാറിനെ വെട്ടിലാക്കി കെ.എസ്.ഇ.ബിയുടെ വിവാദവെളിപ്പെടുത്തല്‍. 2018 ല്‍ ഉണ്ടായ പ്രളയത്തിനു പിന്നാലെ കേരള പുനര്‍ നിര്‍മാണത്തിനായി സാലറി ചലഞ്ച് വഴി ജീവനക്കാരില്‍നിന്നു പിരിച്ച തുക കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയില്ലെന്നആക്ഷേപം. പിരിച്ചെടുത്ത 136 കോടിയില്‍ പത്തു കോടി രൂപ മാത്രമാണ് കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് തുക കൈമാറാനാവാതെ പോയതെന്ന് കെഎസ്ഇബി ചെയര്‍മാന്‍ വിശദീകരിച്ചു.

Read Also : സാലറി ചാലഞ്ച്: പിന്മാറാൻ അവസരം നൽകാതെ സർക്കാർ

2019 മാര്‍ച്ച് 31 വരെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 102.61 കോടി രൂപയാണ് സാലറി ചലഞ്ച് വഴി ബോര്‍ഡ് പിരിച്ചെടുത്തത്. അതിനു ശേഷമുള്ള മൂന്നു മാസവും ശരാശരി 14.65 കോടി രൂപ വീതം പിരിച്ചു. ഇതില്‍ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂണ്‍ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ.

Read Also : സാലറി ചാലഞ്ച് ശരിയോ? ഹൈക്കോടതി നിലപാട് വ്യക്തമാക്കി

കെഎസ്ഇബി വക 36 കോടിയും ജീവനക്കാര്‍ നല്‍കിയ ഒരു ദിവസത്തെ ശമ്പളവും സഹിതം 49.5 കോടി രൂപ 2018 സെപ്റ്റംബറില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡ് കൈമാറിയിരുന്നു. ഇതിനു പുറമേയാണ് സാലറി ചലഞ്ച് വഴി തുക പിരിച്ചെടുത്തത്.
ബോര്‍ഡിന്റെ സാമ്ബത്തിക പ്രതിസന്ധിമൂലമാണ് തുക കൈമാറാത്തതെന്നാണ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കുന്ന വിശദീകരണം. ജല അതോറിറ്റിയില്‍നിന്ന് കുടിശിക കിട്ടാത്തതും തടസമായെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button