തിരുവനന്തപുരം : പി.എസ്.സി സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് സമ്മതിച്ച് യൂണിവേഴ്സിറ്റി വധകേസ് പ്രതികളും, മുൻ എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തും നസീമും. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തൽ. ഉത്തരങ്ങൾ ചോർന്ന് കിട്ടിയെന്നും, എസ്.എം.എസ് വഴി ഉത്തരങ്ങൾ ലഭിച്ചെന്നും പ്രതികൾ പറഞ്ഞു. എന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ പ്രതികൾ തയ്യാറായില്ല. 70 ശതമാനം ഉത്തരവും എഴുതിയത് എസ്എംഎസ്സ് നോക്കിയാണെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചതായും സൂചനയുണ്ട്.
Also read : പതിനൊന്ന് ഡിവൈഎസ്പിമാരെ സിഐമാരായി തരംതാഴ്ത്തിയ സംഭവം, പുനഃപരിശോധിക്കണമെന്ന ഉത്തരവിന് സ്റ്റേ
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്. ചോദ്യങ്ങള്‍ പുറത്തുപോയതിനെക്കുറിച്ച് വ്യക്തമായ മറുപടി പ്രതികളില്‍ നിന്നും ലഭിച്ചില്ല. ചോദ്യം എങ്ങനെ പുറത്തെ പോയി, ആരാണ് ചോർത്തി നൽകിയത്, എന്നത് സംബന്ധിച്ച് പ്രതികള്‍ മറുപടി നല്‍കുന്നില്ലായെന്നും രണ്ട് പ്രതികളും വ്യത്യസ്ത തരത്തിലുള്ള മൊഴികളാണ് നല്‍കിയതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. പ്രതികൾക്ക് നേരത്തേ നിയമസഹായവും, വിദഗ്‍ധ നിയമോപദേശവും കിട്ടിയെന്ന സംശയത്തിലാണ് അന്വേഷണസംഘം. ചോദ്യപ്പേപ്പർ പുറത്തുപോയതെങ്ങനെ, എങ്ങനെ ഉത്തരം കിട്ടി എന്നതിനൊക്കെയുള്ള മറുപടികളിൽ വൈരുദ്ധ്യവുമുണ്ട്. ഈ മാസം എട്ടിനാണ് പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തത്.
Post Your Comments