തിരുവനന്തപുരം: കെപിസിസി പുന: സംഘടനയില്‍ എതിര്‍പ്പുമായി കെ മുരളീധരന്‍. മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഭാരവാഹികളായി ആരുടെ പേരും നിര്‍ദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി മുരളീധരന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നല്‍കി. പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളായ ആളുകളെ പാര്‍ട്ടിയുടെ തലപ്പത്ത് നിറയ്ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പാര്‍ട്ടിയില്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുകയാണെന്നും ഇഷ്ടപ്രകാരം പുനസംഘടന പൂര്‍ത്തിയാക്കാനും മുരളീധരന്‍ വ്യക്തമാക്കി.
Read also: യുഡിഎഫ് ഭരണത്തിലെത്തിയാല്‍ യൂണിവേഴ്സിറ്റി കോളേജ് മാറ്റുമെന്ന് കെ മുരളീധരന്‍
Post Your Comments