തിരുവനന്തപുരം : നേതാക്കളുടെ പെരുമാറ്റത്തില്‍ പൊതു ജനങ്ങള്‍ക്ക് അതൃപ്തിയുള്ള സാഹചര്യത്തില്‍ നേതാക്കളോട് ശൈലീമാറ്റം ആവശ്യപ്പെട്ട് സിപിഎം. പാര്‍ട്ടിയുടെ നിലനില്‍പ്പിന് നേതാക്കളുടെ ശൈലീമാറ്റം അത്യാവശ്യമാണെന്നാണ് വിലയിരുത്തല്‍. സിപിഎം നേതാക്കളുടെ ധാഷ്ട്യത്തോടെയുള്ള പെരുമാറ്റം ജനങ്ങളില്‍ അവമതിപ്പുളവാക്കിയിട്ടുണ്ട്. പാര്‍ട്ടി നടത്തിയ ഗൃഹ സന്ദര്‍ശന പരിപാടിയിലടക്കം നേതാക്കള്‍ ജനങ്ങളോട് മോശമായി പെരുമാറി.
ഇത് സംബന്ധിച്ച് പാര്‍ട്ടിക്ക് നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് നേതാക്കന്‍മാര്‍ നിലവിലെ ശൈലി മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്. അതു കൊണ്ട് തന്നെ പാര്‍ട്ടിയുടെ നിലനില്‍പിനായി നേതാക്കള്‍ ജനങ്ങളോട് സഭ്യമായി പെരുമാറണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കൊല്‍ക്കത്തയില്‍ നടന്ന പ്ലീനത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഒന്നും തന്നെ പാര്‍ട്ടി നടപ്പാക്കിയില്ലെന്നും സെക്രട്ടേറിയേറ്റില്‍ ആക്ഷേപം ഉയര്‍ന്നു.
പാര്‍ട്ടിയിലേക്ക് വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരെയും, യുവാക്കളേയും മുന്‍പത്തെപ്പോലെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. മാത്രമല്ല വനിതാ പ്രാതിനിധ്യം വര്‍ധിപ്പാക്കാനും സിപിഎമ്മിന് സാധിക്കുന്നില്ലെന്നും സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു
Post Your Comments