ഇടുക്കി ജില്ലയിലെ വിവിധ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ ഒഴിവുള്ള ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 21 ന് രാവിലെ 10.30 ന് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിൽ(ആയുർവേദം) വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. (വിലാസം-ജില്ലാ മെഡിക്കൽ ഓഫീസ്, ഭാരതീയ ചികിത്സാ വകുപ്പ്, സിവിൽ സ്റ്റേഷൻ, കുയിലിമല, പൈനാവ് പി.ഒ., ഇടുക്കി-685603). ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, മതം പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ സഹിതം യഥാസമയം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്:04862-232318.
Post Your Comments