പാകിസ്ഥാനികള്‍ക്ക് ജീവിതം മടുത്തെന്ന് പാക് പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ഗായകന് അദ്നന് സ്വാമി. ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പാകിസ്ഥാനികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനതയാണെന്നും അടിസ്ഥാനപരമായി നിസ്സഹായരാണെന്നും സ്വാമി മറുപടി നല്കി. ജീവിതം തന്നെ അവര്‍ക്ക് മടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2016ലാണ് ഇന്ത്യന്‍ പൗരത്വം അദ്നന് സ്വാമിക്ക് ലഭിക്കുന്നത്. പാക് വംശജനായ സ്വാമി ബ്രിട്ടണിലാണ് ജനിച്ചത്.
READ ALSO: ആനവണ്ടിയല്ല ഞങ്ങള്‍ക്കിത് സ്നേഹവണ്ടി; അവശ്യസാധനങ്ങളുമായി നിലമ്പൂരിലേക്ക് ആനവണ്ടികളും
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ നടന്ന സൈബര്‍ ആക്രമണം അദ്നനന് സ്വാമിക്കെതിരെയുമുണ്ടായിരുന്നു. പാകിസ്ഥാന് വിട്ട് ഇന്ത്യയിലേക്ക് പോകാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനത്തെത്തുടര്‍ന്ന് ശക്തമായ ആക്രമണമാണ് സൈബര്‍ ലോകം അദ്നനന് സ്വാമിക്കെതിരെ നടത്തിവരുന്നത്.
താന്‍ അവരോട് ക്ഷമിക്കുന്നെന്നും ദൈവം അവരുടെ ജീവിതം മെച്ചപ്പെടുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നെന്നും സ്വാമി പറഞ്ഞു. താന്‍ പാകിസ്ഥാന് വിട്ടതുമുതല്‍ വേട്ടയാടപ്പെടുന്നത് തുടരുകയാണെന്നും അദ്നന് സ്വാമി പ്രതികരിച്ചു.
Post Your Comments