ഇന്ത്യന്‍ സൈനിക നടപടിയെ പിന്തുണച്ച് ഗായകന്‍ അദ്‌നാന്‍ സമി. ട്വിറ്ററിലൂടെയാണ് സമി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ പൗരത്വം നേടിയ പാകിസ്ഥാന്‍കാരനാണ് അദ്‌നാന്‍ സമി. എപ്പോഴത്തേയും പോലെ സാമിയെ വിമര്‍ശിച്ച് നിരവധി പേര്‍ റീട്വീറ്റ് ചെയ്യുകയുണ്ടായി. തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണ് വിമര്‍ശകര്‍ ചെയ്തതെന്ന് സാമി പറഞ്ഞു. അങ്ങനെ ചെയ്യുന്നവരും തീവ്രവാദികളും തമ്മില്‍ വലിയ വ്യത്യാസമില്ല. പാകിസ്ഥാനിലേക്കു യാത്ര ചെയ്യുവാന്‍ ഒരു ഭയവുമില്ല. അഭിപ്രായങ്ങള്‍ ഇനിയും തുറന്നു പറയുമെന്നും സമി പറഞ്ഞു.
ഇന്ത്യന്‍ സേന ചെയ്തതെന്തെന്ന് പാകിസ്ഥാന്‍ മനസിലാക്കണം. പാക് സൈനിക കേന്ദ്രത്തിലല്ല ഇന്ത്യ ആക്രമണം നടത്തിയത്. ലോകത്തിനു തന്നെ ഭീഷണിയായ പാക് തീവ്രവാദികളെയാണ് ഇന്ത്യ ആക്രമിച്ചത്. ഭീകരതയ്ക്ക് അതിര്‍ത്തികളില്ല. ലോകത്തെ മുഴുവന്‍ അത് ഭീതിയിലാഴ്ത്തുന്നു. മുംബൈ, പെഷവാര്‍, പാരിസ്. ലോകത്തെല്ലായിടത്തുമുണ്ട് ഭീകരാക്രമണം. തീവ്രവാദത്തെ ഒറ്റയ്ക്കു തുടച്ചുനീക്കാന്‍ പാകിസ്ഥാന് കഴിയില്ലെങ്കില്‍ അതിനു സഹായിക്കുന്നവര്‍ക്കൊപ്പം ഒന്നുചേര്‍ന്ന് നില്‍ക്കുകയാണ് വേണ്ടത്. എന്നാലേ നമ്മുടെ കുട്ടികള്‍ക്ക് സമാധാനമായി കഴിയുവാനാകൂ. ആക്രമണങ്ങള്‍ എണ്ണിയെണ്ണി പറയാതെ അതിലെ സത്യാവസ്ഥ മനസ്സിലാക്കി സമാധാനത്തിന്റെ പാതയിലേക്കെത്തുവാന്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ കൈകോര്‍ക്കുകയാണ് വേണ്ടതെന്നും അദ്‌നാന്‍ സമി പറഞ്ഞു. സര്‍ജിക്കല്‍ അറ്റാക്കിനെ സംബന്ധിച്ച് യുക്തിരഹിതമായ വിമര്‍ശനമാണ് ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ നടത്തുന്നത്. അധിനിവേശം നടത്തിയതിനല്ല ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചത്. മറിച്ച് അനാവശ്യമായ അക്രമണം നടത്തിയതിനാണ്. അതും ഭീകരരെയാണ് ഇന്ത്യ കീഴ്‌പ്പെടുത്തിയതെന്നും അദ്‌നാന്‍ സമി പറഞ്ഞു.
2016 ജനുവരി ഒന്നിനാണ് അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും ഒരുപോലെ പാടുന്ന അപൂര്‍വ്വം ഗായകരിലൊരാളാണ് അദ്ദേഹം. ദക്ഷിണേഷ്യയില്‍ ഏറ്റവും ശ്രദ്ധ നേടിയ ആല്‍ബം ഗാനങ്ങളും അദ്‌നാന്‍ സമിയുടേതാണ്.
Post Your Comments