Latest NewsKerala

ക​വ​ള​പ്പാ​റയി​ല്‍ ഇ​ന്ന് ആ​റു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു : മരണസംഖ്യ 46ആയി

നിലമ്പൂർ : ഉരുൾപ്പൊട്ടലുണ്ടായ ക​വ​ള​പ്പാ​റയി​ല്‍ നിന്നും ഇന്ന് ആ​റു മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 46ആയി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ലഭിച്ചത്. പ​തി​മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൂ​ടി ഇ​നി ക​ണ്ടെ​ത്താ​നു​ണ്ട്. ഹൈദരാബാദിൽ നിന്നെത്തിയ പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിൽ ജി​പി​ആ​ര്‍ (ഗ്രൗ​ണ്ട് പെ​നി​ട്രേ​റ്റിം​ഗ് റ​ഡാ​ര്‍) ഉ​പ​യോ​ഗി​ച്ചുള്ള തെ​ര​ച്ചിലാണ് ഇന്ന് നടക്കുന്നത്. ത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാർ സംവിധാനം കരിപ്പൂരിൽ എത്തിച്ചത്.

Also read : മലപ്പുറം കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചതോടെ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

, പുത്തുമലയിൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ നിലയി ഒരു മൃതദേഹം കൂടി കണ്ടെത്തി. നിലവിൽ മൃതദേഹം പുറത്തെടുക്കാനാവുന്ന അവസ്ഥയിലല്ല ഉള്ളത്. വിദഗ്‍ധ സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാൻ ശ്രമം നടക്കുന്നു. ആറ് ദിവസത്തിന് ശേഷമാണ് ഈ പ്രദേശത്ത് നിന്ന് ഒരു മൃതദേഹം ലഭിക്കുന്നത്. ആരുടെതാണ് മൃതദേഹം എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇനി ആറ് പേരെയാണ് പുത്തുമലയിൽ നിന്ന് കണ്ടെത്താനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button