തിരൂരങ്ങാടി: ഞായറാഴ്ച കല്യാണം നടക്കാനിരുന്ന ഓഡിറ്റോറിയം തകര്‍ന്നു വീണു, തകര്‍ന്നത് വയല്‍ നികത്തി നിര്‍മിച്ച കെട്ടിടം. ചെമ്മാട് മാനിപ്പാടം വയലില്‍ മണ്ണിട്ടുനികത്തിയ സ്ഥലത്ത് നിര്‍മിച്ച ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയമാണ് തകര്‍ന്നു വീണത്. ഞായറാഴ്ച നടക്കുന്ന കല്യാണച്ചടങ്ങിനായി പാചകത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ ഓഡിറ്റോറിയത്തിനുള്ളില്‍ ഉള്ളപ്പോഴാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അപകടമുണ്ടായത്.
വയലില്‍ കല്ലുകളിട്ട് ഉയര്‍ത്തിയ തറഭാഗവും ഷീറ്റ് ഉപയോഗിച്ചുള്ള മേല്‍ക്കൂരയും നിലംപൊത്തി. അടുക്കളയും ഭക്ഷണഹാളും ഉള്‍പ്പെടുന്ന ഭാഗമാണ് തകര്‍ന്നത്. ശബ്ദംകേട്ടയുടനെ ഓഡിറ്റോറിയത്തിന് അകത്തുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരിക്കില്ല.
Read Also : പശ്ചിമഘട്ടത്തിലെ നിരന്തരമായ അപകടങ്ങള്‍ കേരളത്തെ ഇല്ലാതാക്കുമെന്ന് റിപ്പോര്‍ട്ട്
അനധികൃതമായി നിര്‍മിച്ചെന്നാരോപിച്ച് പ്രതിഷേധങ്ങള്‍ നിലനില്‍ക്കെയാണ് നഗരസഭ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. പ്രളയത്തില്‍ ഓഡിറ്റോറിയത്തിനകത്തുകയറിയ വെള്ളം കഴിഞ്ഞദിവസമാണ് പിന്‍വലിഞ്ഞത്. കെട്ടിടത്തിനുപിറകിലുള്ള വയലില്‍ ഇപ്പോഴും വെള്ളമുണ്ട്. ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വിവാഹസല്‍ക്കാരം നടന്നിരുന്നു.
Post Your Comments