KeralaLatest News

പശ്ചിമഘട്ടത്തിലെ നിരന്തരമായ അപകടങ്ങള്‍ കേരളത്തെ ഇല്ലാതാക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ നിരന്തരമായ അപകടങ്ങള്‍ കേരളത്തെ ഇല്ലാതാക്കുമെന്ന് റിപ്പോര്‍ട്ട്. പശ്ചിമഘട്ട മലനിരകള്‍ തകര്‍ക്കുന്നത് കേരളത്തെ പാരിസ്ഥിതികമായും കാലാവസ്ഥാപരമായും അപകടപ്പെടുത്തുമെന്നാണ് നിയമസഭയുടെ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട്. ഈ മേഖലയിലെ ഇടപെടല്‍ വിവേകത്തോടെയും പരിസ്ഥിതിപക്ഷത്തോടെയുമാകണമെന്നും സമിതി നിര്‍ദേശിച്ചു. 2018-ലെ പ്രളയം കേരളത്തിന് ഏല്‍പ്പിച്ച പാരിസ്ഥിതികാഘാതം സംബന്ധിച്ച് മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ സമിതി പഠനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇത്

Read Also : സംസ്ഥാനത്ത് ഇനിയും വന്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് സൂചന : കേരളത്തിലെ മലകളിലും കുന്നുകളിലും വ്യാപകമായി കിലോമീറ്റര്‍ നീളത്തില്‍ വന്‍വിള്ളലുകള്‍

റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നവയാണ്.

* ‘നവകേരള നിര്‍മാണം’ ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും വാര്‍പ്പു മാതൃകകളില്‍നിന്നു മുക്തമാകണം. ആസൂത്രണഘട്ടത്തില്‍ത്തന്നെ ഈ പദ്ധതി പരിസ്ഥിതി ഓഡിറ്റിന് വിധേയമാക്കണം.
* ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ജനകീയ അവബോധമുണ്ടാക്കണം.

* വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനിര്‍ത്താനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാനുള്ള ആര്‍ജവം സര്‍ക്കാരിനുണ്ടാവണം.

* പാറ, മണല്‍ തുടങ്ങിയവയുടെ ഖനനത്തിന്റെയും ഉപയോഗത്തിന്റെയും കാര്യത്തില്‍ എത്രയളവ്, എവിടെനിന്ന്, എപ്പോഴെല്ലാമെടുക്കാം എന്നത് നിയമംവഴി വ്യവസ്ഥ ചെയ്യണം. നിയമം വിട്ടുവിഴ്ചയില്ലാതെ നടപ്പാക്കണം.

* സംസ്ഥാനത്തെ പുഴകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അതോറിറ്റി രൂപവത്കരിക്കണം.

* പുഴയ്ക്കുവേണ്ടി പരാതിപ്പെടാന്‍ നിയമംവഴി വ്യവസ്ഥ ചെയ്ത ഒരു വകുപ്പോ ഏജന്‍സിയോ ഇല്ലെന്നത് ആശങ്കാജനകമാണ്. ചുമതലകളും ഉത്തരവാദിത്വങ്ങളും നിയമംവഴി വ്യവസ്ഥ ചെയ്യണം.

* മലയോരപ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ കൃഷിക്കു വിട്ടുകൊടുത്ത് അപകടരഹിതമായ പ്രദേശങ്ങള്‍ താമസിക്കാന്‍ തിരഞ്ഞെടുക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കണം. ഇതിനായി നിയമനിര്‍മാണം നടത്തണം.

* കാലാവസ്ഥാ പ്രവചനം, മുന്നറിയിപ്പ് സംവിധാനം, ദുരന്തനിവാരണ സംവിധാനം എന്നിവ കാര്യക്ഷമമായി ഏകോപിപ്പിക്കണം.

* സംസ്ഥാനത്തെ 13000 ഉരുള്‍പൊട്ടല്‍ മേഖലകളെയും 17000 മലയിടിച്ചില്‍ പ്രദേശങ്ങളെയും കുറിച്ച് സര്‍ക്കാരിന്റെ പക്കലുള്ള റിപ്പോര്‍ട്ടുകള്‍ പഠിച്ച് നടപടികള്‍ സ്വീകരിക്കണം.

* ഉരുള്‍പൊട്ടലിനെയും മണ്ണിടിച്ചിലിനെയും കുറിച്ച് ഹൈഡ്രോളജി വിഭാഗം വിദഗ്ധപഠനം നടത്തി പരിഹാരം നിര്‍ദേശിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button