ചണ്ഡീഗഡ് : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണയ്ക്കുന്നതായി ഹരിയാന മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ. ഹരിയാനയിലെ എന്റെ സഹോദരങ്ങളെ കാശ്മീരില്‍ സൈനികരായി വിന്യസിച്ചിട്ടുണ്ട്. അതുകൊണ്ടാണു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണയ്ക്കുന്നത്. ജമ്മു കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് വഴിതെറ്റി. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ നല്ലത് ചെയ്താല്‍ സ്വാഗതം ചെയ്യുമെന്നു പരിവര്‍ത്തന്‍ റാലിയില്‍ ഹൂഡ പറഞ്ഞു.
പക്ഷേ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്താണു ചെയ്തതെന്ന് വ്യക്തമാക്കണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തെ എന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ എതിര്‍ക്കുന്നുണ്ട്. എന്റെ പാര്‍ട്ടിക്കു വഴി തെറ്റിയിരിക്കുന്നു. ആരുമായും ദേശസ്നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും കാര്യത്തില്‍ ഒത്തുതീര്‍പ്പിനില്ല. ഞങ്ങള്‍ ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ആന്ധ്രപ്രദേശിലേതുപോലെ നിയമം കൊണ്ടുവരുമെന്നും . അങ്ങനെ വന്നാല്‍ 75 ശതമാനം ജോലിയും ഹരിയാനയിലെ ജനങ്ങള്‍ക്കു തന്നെ ലഭിക്കുമെന്നും ഹൂഡ പറഞ്ഞു.
Post Your Comments