
ഗൊരഖ്പുര്‍: ഭാര്യയെ കാമുകന് വിട്ടു നൽകാൻ തയ്യാറായ ഭർത്താവ് പകരം നഷ്ടപരിഹാരമായി വാങ്ങിയത് 71 ആടുകളെ. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിൽ പിപ്രൈച്ച് ഗ്രാമത്തിലാണ് സംഭവം. രണ്ടുപേര്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കുവാൻ ഗ്രാമസഭ സ്ത്രീക്ക് 71 ആടുകളുടെ വിലയിയിടുകയും , കാമുകൻ അത് ഭർത്താവിന് നൽകി യുവതിയെ സ്വന്തമാക്കുകയായിരുന്നു.
Also read : മാധ്യമപ്രവർത്തകനെയും സഹോദരനെയും വെടിവച്ച് കൊലപ്പെടുത്തി
വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയതോടെ സംഭവങ്ങൾക്ക് തുടക്കമായി. പിന്നീട് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഇവരെ പിടികൂടി. ഭര്‍ത്താവിനൊപ്പം ജീവിക്കാനില്ലെന്നും കാമുകനൊപ്പം പോകുകയാണെന്നും യുവതി തീരുമാനിച്ചു. യുവതിയെച്ചൊല്ലി ഭര്‍ത്താവും കാമുകനും തമ്മില്‍ ഏറ്റുമുട്ടി. യുവതിയെ വിട്ടുനല്‍കില്ലെന്ന് ഭര്‍ത്താവും കാമുകനൊപ്പം പോകുമെന്ന് യുവതിയും നിലപാടെടുത്തതോടെ സംഭവം ഗ്രാമസഭയുടെ മുന്നിലെത്തുകയായിരുന്നു. വിഷയം പരിശോധിച്ച ഗ്രാമസഭ യുവതിയ്ക്ക് കാമുകനൊപ്പം പോകാം. എന്നാല്‍ യുവതിയുടെ ഭര്‍ത്താവിന് കാമുകന്‍ നഷ്ടപരിഹാരം നല്‍കണമെന്നും നിർദേശിച്ചു. യുവതിയുടെ വിലയായി 71 ആടുകളെ ഭര്‍ത്താവിന് നല്‍കാനായിരുന്നു ഗ്രാമസഭ കൽപ്പിച്ചത്. ഭര്‍ത്താവും ഈ ഒത്തുതീര്‍പ്പു വ്യവസ്ഥ സമ്മതിച്ചു. ആടുകളെ നഷ്ടപരിഹാരമായി നല്‍കി കാമുകന്‍ യുവതിയെ സ്വന്തമാക്കി.
Also read : ആശുപത്രിയിൽ വൻ തീപിടിത്തം
അതേസമയം കാമുകന്റെ അച്ഛന് ഗ്രാമസഭയുടെ തീരുമാനം സ്വീകാര്യമായിരുന്നില്ല. കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന 142 ആടുകളില്‍ 71 എണ്ണമാണ് നല്‍കിയത്. ആടുകള്‍ തന്റേതാണെന്നും അവയെ വിട്ടുനല്‍കിയത് തന്റെ സമ്മതത്തോടെയല്ലെന്നും ആരോപിച്ചു. അതോടൊപ്പം തന്നെ തന്റെ 71 ആടുകളെ മോഷ്ടിച്ചതായി ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. ആടുകളെ എത്രയും പെട്ടെന്ന് തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ പോലീസിന്റെ പരിഗണനയിലാണ് വിഷയമെന്നും . കേസില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ചചെയ്ത് പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമമെന്ന് ഖൊരബാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അംബിക ഭരദ്വാജ് പറഞ്ഞു.
Post Your Comments