ഉത്തരാഖണ്ഡ് : ഉത്തരേന്ത്യയില്‍ മഴ താണ്ഡവമാടുന്നു.. കനത്ത മഴയില്‍ ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ആയി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്ന പശ്ചാത്തലത്തില്‍ വിനോദസഞ്ചാരികളോട് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Also :കനത്ത മഴയുള്ളപ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്
നൈനിറ്റാള്‍, ചമേലി, ഉത്തരകാശി തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അളകനന്ദ ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴയെത്തുടര്‍ന്നു കൊല്‍ക്കത്തയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.
Read Also : ഉത്തരേന്ത്യയില്‍ കനത്ത മഴ:31 പേര്‍ മരിച്ചു
ചെന്നൈ, ഒഢീഷ, ആസാം ,മുംബൈ, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മഴ മരണതാണ്ഡവമാടിയതിനു ശേഷമാണ് ഇപ്പോള്‍ ഉത്തരേന്ത്യയില്‍ കനത്തമഴ പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡ് മലയിടിച്ചില്‍ ഭീഷണിയിലാണ്
Post Your Comments