തിരുവനന്തപുരം : കനത്ത മഴയുള്ളപ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്. . പല പ്രദേശങ്ങളിലെ ഇടവഴികളും വെള്ളത്തിനടിയിലാണ്. ഈ സമയത്ത് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിച്ചാല്‍ പല സ്ഥലങ്ങളിലും വാഹനങ്ങള്‍ കുടുങ്ങി പോകാന്‍ സാധ്യത ഏറെയാണ്.
പ്രധാന റോഡുകള്‍ അല്ലാതെ പരിചയമില്ലാത്ത ഇടറോഡുകളില്‍ ഇപ്പോള്‍ ട്രാഫിക്ക് കൂടിയിട്ടുണ്ട്. ഈ വഴികളില്‍ പലതിലും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചുള്ള യാത്ര വേണ്ടെന്ന് വെയ്ക്കുന്നതാണ് നല്ലത്. ഗൂഗിള്‍ മാപ്പില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഹൈറേഞ്ച് റോഡുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. റോഡുകള്‍ മൊത്തമായി മണ്ണിടിച്ചിലില്‍ താഴേക്ക് പോകാം, കൂടുതല്‍ വാഹനങ്ങള്‍ പോകുന്നത് പോലും മണ്ണിടിച്ചിലിന് കാരണമാകാമെന്നും കാലാവസ്ഥാനിരീക്ഷണ വിഭാഗം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments