Latest NewsGulf

മധ്യപൂർവദേശത്തെ ആദ്യത്തെ ദിനോസർ ലേലം ദുബായില്‍; വില കോടിക്കണക്കിന്

ദുബായ്: മധ്യപൂർവദേശത്തെ ആദ്യത്തെ ദിനോസർ ലേലം ദുബായില്‍. 155 ദശലക്ഷം വർഷം പഴക്കമുള്ള ഭീമൻ ദിനോസറിന്റെ അസ്ഥികൂടമാണ് ലേലത്തിന് വെക്കുന്നത്. 27 കോടി രൂപയിലേറെയാണ് ഇതിന്റെ അടിസ്ഥാന വില. 24.4 മീറ്റർ നീളവും ഏഴ് മീറ്റർ ഉയരവുമുള്ള അസ്ഥികൂടത്തിന് അഞ്ച് ആനകളുടെ ഭാരമുണ്ട്. ഓൺലൈനിലൂടെയാണ് ലേലം ഒരുക്കിയിരിക്കുന്നത്.

Read also: ഭാഗ്യനമ്പറിനായി ഗുജറാത്തിൽ ലേലം; ഏഴിന്റെ മൂല്യം 19 ലക്ഷം രൂപ

2008ൽ അമേരിക്കയിലെ വ്യോമിങ് സംസ്ഥാനത്തെ ഡാന ക്വാറിയിൽ നിന്നാണ് ഡിപ്ലോഡോകസ് ലോൻഗസ് എന്ന വംശത്തിൽപ്പെട്ട ഈ ദിനോസറിന്‍റെ അസ്ഥികൂടം കണ്ടെത്തിയത്. അമേരിക്കയിലെ ടെക്സാസ് ഹൂസ്റ്റൺ മ്യൂസിയം ഓഫ് നാച്വറൽ സയൻസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന അസ്ഥികൂടം അബുദബിയിലെ എത്തിഹാദ് മോഡേൺ ആർട് ഗാലറിയുടെ സ്ഥാപകൻ 2014ലാണ് ദുബായിലെത്തിച്ചത്. ഓൺലൈനിലൂടെയുള്ള ലേലം വിളി ഈ മാസം 25വരെ നീണ്ടുനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button