Latest NewsKerala

നടുറോഡില്‍ യുവാക്കളുടെ ബൈക്കഭ്യാസപ്രകടനം : രണ്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നടുറോഡില്‍ യുവാക്കളുടെ ബൈക്കഭ്യാസപ്രകടനത്തിൽ അതുവഴി വന്ന മറ്റു രണ്ടു ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം. ഉദിയന്‍കുളങ്ങരയ്ക്ക് സമീപം ചെങ്കൽ വ്ളാത്താങ്കര കന്യകാവ് കൈലാസ് ഭവനിൽ ടി.ബിജുകുമാർ(41), വ്ളാത്താങ്കര ഇരിക്കലവിള വീട്ടിൽ സുധീർ(34) എന്നിവരാണ് മരണപ്പെട്ടത്. ദേശീയപാതയിൽ കളിയിക്കാവിള പിപിഎം ജംഗ്ഷനിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.

Also read : ബൈക്കില്‍ സഞ്ചരിച്ചിരുന്ന സഹോദരങ്ങള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം

രണ്ട് ബൈക്കുകളിലായി നാല് യുവാക്കളടങ്ങിയ സംഘം നടത്തിയ മത്സരയോട്ടവും അഭ്യാസങ്ങളുമാണ് അപകടത്തിനു കാരണം. യുവാക്കള്‍ അമിതവേഗതയിൽ എസ് അകൃതിയിൽ വാഹനമോടിച്ച് പരസ്‍പരം ഓവർടേക്ക് ചെയ്‍ത് മത്സരിക്കവേ തോവാള സ്വദേശികളായ ദിനേഷ് രാജ്, പ്രഭു എന്നിവർ യാത്ര ചെയ്തിരുന്ന ബൈക്ക് നിയന്ത്രണം വീട്ട് രണ്ട് ബൈക്കുകളെ ഇടിച്ച് വീഴ്ത്തിയ ശേഷം മാര്‍ത്താണ്ഡത്തേക്ക് പോവുകയായിരുന്ന സുധീർ ഓടിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറി.

Also read : യാത്രക്കാരുമായി പറന്ന വിമാനം അടിയന്തിരമായി തിരിച്ചിറയ്ക്കി

ഇടിയുടെ ആഘാതത്തിൽ  ബൈക്ക് റോഡരികിലെ പോസ്റ്റിലിടിച്ച ശേഷം മറിയുകയും സുധീറും ബിജുവും ഓടയിലേക്ക് തലയടിച്ച് വീഴുകയും ചെയ്തു. സുധീർ സംഭവസ്ഥലത്തും ബിജുകുമാർ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിയ ശേഷവും മരണപ്പെട്ടു. അപകടമുണ്ടാക്കിയ ബൈക്ക് നിര്‍ത്താതെ പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button