തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെയ്ക്കില്ലെന്നും ഈ മാസം തന്നെ നടത്തുമെന്നും വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക്. ഓഗസ്റ്റ് 31ന് മുന്‍പ് ജലോത്സവം നടത്തുന്ന കാര്യത്തില്‍ വിനോദസഞ്ചാര വകുപ്പ് ഉടന്‍ തീരുമാനമെടുക്കുമെന്നും ലീഗ് മത്സരങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ ഓഗസ്റ്റ് 10നായിരുന്നു നെഹ്റു ട്രോഫി വള്ളംകളി തീരുമാനിച്ചിരുന്നത്. എന്നാൽ കനത്ത മഴ മൂലം ഇത് മാറ്റിവെക്കുകയായിരുന്നു.
Read also: സംസ്ഥാനത്ത് വെള്ളക്കരത്തിൽ ആറ് രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യമായി ജലഅതോറിറ്റി
Post Your Comments