ലഡാക് : പാര്‍ലമെന്റിനേക്കാള്‍ ചോദ്യശരം താന്‍ വീട്ടില്‍ നിന്നാണ് നേരിടുന്നത് തുറന്നു പറഞ്ഞ് യുവ എം.പി , ഇദ്ദേഹമാണ് ഇപ്പോള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ താരംമായിരിക്കുന്നത്. ഇത് ലഡാക് എം.പി ജംമ്യാംദ് നംഗ്യാല്‍. 370ആം വകുപ്പ് മാറ്റം വരുത്തി ലഡാക്കിനെ ജമ്മുകാശ്മീരില്‍ നിന്ന്
പിരിച്ച് കേന്ദ്രഭരണപ്രദേശമാക്കിയ അവസരത്തില്‍ ലോകസഭയില്‍ എല്ലാവരുടേയും ശ്രദ്ധ
പിടിച്ചുപറ്റിയ തകര്‍പ്പന്‍ പ്രസംഗത്തിലൂടെയാണ് ലഡാകിലെ എം പിയായ ഇദ്ദേഹം
ജനഹ്ൃദയത്തിലേറിയത്.
Read Also : ആദ്യം ഭീകരാക്രമണം നിര്‍ത്തൂ എന്നിട്ടാകാം സംസാരമെന്ന് പാകിസ്ഥാനോട് ഇന്ത്യ
അന്നുമുതല്‍ വിശ്രമമില്ലാതെ അഭിമുഖങ്ങളും മറ്റു തിരക്കുകളുമായി കഴിയുകയാണ് ജമ്യാംഗ്
നംഗ്യാല്‍. പക്ഷേ പാര്‍ലമെന്റിനുള്ളതിനേക്കാള്‍ വലിയ പ്രതിപക്ഷ ചോദ്യശരങ്ങള്‍ വീട്ടിനുള്ളില്‍
നേരിടുന്നയാളാണ് ജമ്യാംഗ് നംഗ്യാല്‍. വീട്ടിലെ പ്രതിപക്ഷം മറ്റാരുമല്ല, പത്‌നിയായ ഡോക്ടര്‍ സോനം
വാങ്‌മോ തന്നെയാണ്.
ജമ്യാംഗ് നംഗ്യാലിന്റെ പത്‌നി സോനം വാങ്‌മോ ബി ജെ പി ആശയങ്ങളേ എതിര്‍ക്കുന്നയാളാണ്.
മാത്രമല്ല ബിജെപി വിരുദ്ധതയ്ക്ക് പേരുകേട്ട ജെ എന്‍ യൂവില്‍ പഠിച്ചയാളുമാണ്. പക്ഷേ
ആശയയുദ്ധമൊന്നും വ്യക്തിജിവിതത്തില്‍ ഒരു പ്രശ്‌നവുമുണ്ടാക്കുന്നില്ലെന്ന് ഈ യുവദമ്പതികള്‍
പറയുന്നു. രാഷ്ട്രീയത്തെ രാഷ്ട്രീയമായും ബന്ധങ്ങളെ ബന്ധങ്ങളായും കാണണമെന്നാണ്
ഇരുവരുടേയും ഏറ്റവും വലിയ ആദര്‍ശം.
Post Your Comments