ജനീവ: യുഎന്‍ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിൽ ഓരോ ഭാരതീയനേയും കോരിത്തരിപ്പിച്ച് ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍. മാധ്യപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായി ഉത്തരം പറഞ്ഞാണ് അദ്ദേഹം മുന്നോട്ടുപോയത്. ഭരണഘടനയിലെ ആര്‍ട്ടിക്കിൾ 370–യുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതിൽ പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി.
കശ്മീരില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്തിയതില്‍ അനാവശ്യമായാണ് ചിലര്‍ പരിഭ്രമിക്കുന്നത്. ഇതു യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഏറെ വിദൂരമാണ്. പാക് ഭരണകൂടം ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുകയാണെങ്കില്‍ ഉഭയ കക്ഷി വിഷയത്തില്‍ സംസാരിക്കാം. കശ്മീരിലെ നിയന്ത്രണങ്ങളെല്ലാം പടിപടിയായി നീക്കാന്‍ ഇന്ത്യ തയാറാണെന്നും സയിദ് അക്ബറുദീന്‍ വ്യക്തമാക്കി. കശ്മീരിന്റെ സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തിൽ ഒപ്പുവച്ചിട്ടുള്ള എല്ലാ കരാറുകളും അംഗീകരിക്കാൻ ഞങ്ങൾ തയാറാണ്. എന്നാല്‍ ഒരു രാജ്യം ഇന്ത്യയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ പിന്തുണച്ച് എത്തിയത് ചൈന മാത്രമായിരുന്നു.
Post Your Comments