അബുദാബി : യുഎഇ സ്വദേശികള്‍ക്കായി പുതിയ വിസ ആരംഭിച്ച് ഇന്ത്യ. അഞ്ചു വർഷത്തിൽ ഒന്നിലേറെ തവണ ഇന്ത്യയില്‍ പ്രവേശിക്കാനുള്ള മൾടിപ്പിൾ എൻട്രി ബിസിനസ്–ടൂറിസ്റ്റ് വിസയാണ് ആരംഭിച്ചതെന്നും മൾടിപ്പിൾ എൻട്രി വീസ അനുവദിക്കുന്നതിനുള്ള സംവിധാനം ബിഎൽഎസ് ഇന്റർനാഷണൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിക്കഴിഞ്ഞതായും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സൂരി അറിയിച്ചു.
Also read : സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് യുഎഇ ഭരണാധികാരികള്‍
ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കുവാൻ പുതിയ വിസയിലൂടെ പ്രതീക്ഷിക്കുന്നു. 2017ൽ തന്നെ ഈ വീസ അനുവദിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കാത്തതിനാൽ വൈകുകയായിരുന്നുവെന്നും സ്ഥാനപതി അറിയിച്ചു.
Post Your Comments