കവിയും സംവിധായകനുമായ ഇഞ്ചിക്കാട് ബാലചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കവളപ്പാറയിലെ ദുരന്തമുഖത്ത് എത്തി സെല്‍ഫിയെടുത്ത വൈദികരുടെ ചിത്രമാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
‘ശ്വാസം കിട്ടാതെ പിടഞ്ഞൊടുങ്ങിയവര്‍ക്ക് മീതേ ചിരിപൊഴിച്ച് സെല്‍ഫിയെടുക്കുന്നവര്‍. കഷ്ടം’ എന്നൊരു കുറിപ്പും ഉണ്ടായിരുന്നു ഒപ്പം. കവളപ്പാറയില്‍ നിന്നും 39 പേരുടെ മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച ഈ സ്ഥലത്ത് നിന്നുംസെല്‍ഫിയെടുത്ത വൈദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
‘ചെളി പറ്റിയ ളോഹകള്‍…, ഇവരാണോ..ദൈവത്തിന്റെ ദാസന്‍മാര്‍….,
ഒരു ഇത്തിരി ഉളുപ്പ് ഒന്നിനും ഇല്ലാണ്ടായല്ലോ,,, തുടങ്ങി നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുന്നുമുണ്ട്.
https://www.facebook.com/photo.php?fbid=1973014809464854&set=a.452910674808616&type=3
Post Your Comments