ഈ മോഡൽ കാറിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. ഹാച്ച് ബാക്കായ ഗ്രാന്‍ഡ് ഐ10 ഡീസല്‍ മോഡലിനോട് കമ്പനി വിട പറയുന്നുവെന്നാണ് റിപ്പോർട്ട്. ഗ്രാന്‍ഡ് ഐ- 10 ന്റെ പുതിയ മോഡൽ നിയോസ് വിപണിയില്‍ എത്തുന്നതിന്റെ ഭാഗമായാണ് പഴയ ഡീസല്‍ പതിപ്പിനെ കമ്പനി പിന്‍വലിക്കുന്നതെന്നാണ് വിവരം.
ഗ്രാന്റ് ഐ 10, എക്‌സെന്റ് എന്നീ മോഡലുകളില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഈ മോഡലിനെ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. മൂന്ന് പെട്രോള്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും ഇനി ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 തുടര്‍ന്നും ലഭ്യമാകുക.
Also read : യാത്രക്കാരുമായി പറന്ന വിമാനം അടിയന്തിരമായി തിരിച്ചിറയ്ക്കി
ഈ മാസം 20 നാണ് ദ അത്‌ലറ്റിക് മിലേനിയല്‍’ എന്ന ടാഗ് ലൈനോടെ ചെറുഹാച്ച് ബാക്കായ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഗ്രാന്‍ഡ് ഐ- 10 നെ പിന്‍വലിക്കാതെയാണ് നിയോസ് എന്ന പേരില്‍ മൂന്നാം തലമുറ ഐ- 10 ഹ്യുണ്ടായ് പുറത്തിറക്കിയത്.
Post Your Comments