Latest NewsInternational

പുരോഹിത വേഷമണിഞ്ഞ ചെകുത്താനെന്ന് കോടതി; പീഡനക്കേസിലെ വൈദികന് 45 വര്‍ഷം തടവ് ശിക്ഷ

വാഷിങ്ടണ്‍: ഒമ്പതും പതിമൂന്നും വയസുള്ള അള്‍ത്താര ബാലികമാരെ ദേവാലയത്തിന്റെ മറവില്‍ പീഡിപ്പിച്ച കത്തോലിക്കാ വൈദികന് 45 വര്‍ഷം തടവ് ശിക്ഷ. പുരോഹിത വേഷമണിഞ്ഞ ചെകുത്താനായാണ് ഇയാള്‍ പെരുമാറിയതെന്ന് കോടതി നിരീക്ഷിച്ചു. വാഷിംങ്ടണിലെ കൊളബിയ കോടതിയാണ് ഉര്‍ബനോ വാസ്‌ക്വസ് എന്ന നാല്‍പ്പത്തിയേഴുകാരന്‍ വൈദികനെ 45 വര്‍ഷത്തെ തടവിന് വിധിച്ചത്.

READ ALSO: ഹോട്ടല്‍ മുറികളിലും താമസ സ്ഥലത്തും പ്രൊഫഷണല്‍ സ്റ്റൈല്‍ സേവനം; പിടിക്കപ്പെടാതിരിക്കാന്‍ പുത്തന്‍ തന്ത്രങ്ങളുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവം

2015-16 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന വൈദികന്‍ പറഞ്ഞെങ്കിലും രണ്ട് പെണ്‍കുട്ടികള്‍ വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഒമ്പത് ദിവസം നീണ്ട വിചാരണയില്‍ പെണ്‍കുട്ടികള്‍ വൈദികനെതിരെ മൊഴി നല്‍കി. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പീഡനം. മറ്റ് വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച് വൈദികന്‍ പെണ്‍കുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി.

READ ALSO: ഏഴ് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധം

വൈദികനെതിരായ ആരോപണങ്ങള്‍ക്ക് നേരെ കണ്ണടച്ച സഭാ അധികൃതര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. വൈദികനെ പിന്തുണച്ച് വിശ്വാസികളുടെ വന്‍ സമൂഹമാണ് വിധി കേള്‍ക്കാള്‍ കോടതിക്ക് പുറത്ത് തടിച്ച് കൂടിയത്. ആരോപണം ഉയര്‍ന്നതോടെ വൈദികന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. അതേസമയം പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചുവെന്ന് ചില വിശ്വാസികള്‍ പ്രതികരിച്ചു. 2014ലാണ് ഇയാള്‍ കൊളബിയയിലെ ഈ ദേവാലയത്തിലേക്ക് നിയമിതനായത്.

READ ALSO; പാവപ്പെട്ട ഓമനക്കുട്ടന്മാരുടെ 70 രൂപ പിരിവിന് നേരെ ഉയരുന്ന അധികാരഗര്‍വ്വ് ഇവരുടെ മുന്‍പില്‍ കാശിക്ക് പോവും; വിമർശനവുമായി വിടി ബൽറാം

shortlink

Related Articles

Post Your Comments

Related Articles


Back to top button