ന്യൂ ഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ധനമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി കാണിച്ചെങ്കിലും ഇന്നലെ വീണ്ടും സ്ഥിതി വഷളായി. കാർഡിയോ ന്യുറോ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ജെയ്റ്റ്‌ലിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ബിഎസ്പി നേതാവ് മായാവതി എന്നിവർ എയിംസില്‍ ജയ്റ്റ്ലിയെ സന്ദര്‍ശിച്ചു.
Also read : ഡൽഹി എയിംസിൽ തീപിടിത്തം
ആരോഗ്യ നില മോശമായതിനെ തുടർന്ന് ഈ മാസം 9-ാം തീയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് വർഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ് അരുൺ ജെയ്റ്റ്‌ലി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു.ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലടക്കം അരുൺ ജെയ്റ്റ്‌ലി മത്സരിച്ചിരുന്നില്ല.
Post Your Comments