മുംബൈ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ സഖ്യം പിന്‍മാറി. തായ്‌ലന്‍ഡ് ഓപ്പണ്‍ ജേതാക്കളായ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം പരുക്കിനെ തുടര്‍ന്നാണ് പിന്മാറിയത്. തായ്‌ലന്‍ഡ് ഓപ്പണിനിടെ സാത്വികിന് ചുമലിന് പരുക്കേറ്റതാണ് തിരിച്ചടിക്ക് കാരണം. തിങ്കളാഴ്ചയാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിനു തുടക്കമാവുക.
Also read : ആപ്പിള്‍ ലാപ്ടോപ്പുകള്‍ക്ക് വിമാനത്തില്‍ വിലക്ക്
സൂപ്പര്‍ 500 കിരീടം നേടിയ ആദ്യ ഇന്ത്യന്‍ സഖ്യമാണ് സാത്വികും ചിരാഗും. ഇതോടെ ഇരുവരും ലോക റാങ്കിംഗില്‍ ആദ്യ പത്തിലേക്കുയര്‍ന്നു. അടുത്ത മാസം നടക്കുന്ന ചൈന ഓപ്പണിലും കൊറിയന്‍ ഓപ്പണിലും കളിക്കുമെന്ന് സാത്വിക്കും ചിരാഗും അറിയിച്ചു.
Post Your Comments