Latest NewsInternational

ആ​പ്പി​ള്‍ ലാ​പ്ടോ​പ്പു​ക​ള്‍​ക്ക് വി​മാ​ന​ത്തി​ല്‍ വി​ല​ക്ക്

വി​മാ​ന​ക്ക​മ്പ​നി​ക​ള്‍​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​യി ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

വാ​ഷിം​ഗ്ട​ണ്‍: വി​മാ​ന​ത്തി​ല്‍ ചി​ല ആ​പ്പി​ള്‍ ലാ​പ്ടോ​പ്പു​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ഫെ​ഡ​റ​ല്‍ സേ​ഫ്റ്റി അ​ധി​കൃ​ത​ര്‍. ബാ​റ്റ​റി അ​മി​ത​മാ​യി ചൂ​ടാ​വാ​നും പൊ​ട്ടി​ത്തെ​റി​ക്കാ​നു​മു​ള്ള സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി ആ​പ്പി​ള്‍ ലാ​പ്ടോ​പ്പു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്. വി​മാ​ന​ക്ക​മ്പ​നി​ക​ള്‍​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​യി ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ര്‍ 2015 നും ​ഫെ​ബ്രു​വ​രി 2017 നും ​ഇ​ട​യി​ല്‍ പ്ര​ധാ​ന​മാ​യും വി​റ്റ​ഴി​ച്ചി​രു​ന്ന റെ​റ്റി​ന ഡി​സ്‌​പ്ലേ​യോ​ടു​കൂ​ടി​യ മാ​ക് ബു​ക്ക് പ്രോ​ക​ളി​ലാ​ണ് ബാ​റ്റ​റി പ്ര​ശ്‌​ന​മു​ള്ള​ത്. പ്ര​ശ്‌​ന​മു​ള്ള 15 ഇ​ഞ്ച് മാ​ക്ബു​ക്ക് പ്രോ​യി​ലെ ബാ​റ്റ​റി സൗ​ജ​ന്യ​മാ​യി മാ​റ്റി ന​ല്‍​കു​മെ​ന്നും ആ​പ്പി​ള്‍ അ​റി​യി​ച്ചി​രു​ന്നു.

നേ​ര​ത്തെ, ലി​ഥി​യം അ​യ​ണ്‍ ബാ​റ്റ​റി​ക​ള്‍​ക്കും ഇ​വ മൂ​ലം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗാ​ഡ്ജ​റ്റു​ക​ള്‍​ക്കും യാ​ത്രാ വി​മാ​ന​ങ്ങ​ളു​ടെ കാ​ര്‍​ഗോ​യി​ല്‍ യു​എ​സ് ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ന്‍ (എ​ഫ്‌എ​എ) നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ചെ​ക്കി​ന്‍ ബാ​ഗു​ക​ളി​ല്‍ ഇ​വ സൂ​ക്ഷി​ക്കു​ന്ന​തു വി​മാ​ന​ത്തി​നു തീ​പി​ടി​ക്കാ​ന്‍​വ​രെ ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

shortlink

Post Your Comments


Back to top button