ശ്രീനഗര്‍: ലാന്‍ഡ്ലൈനുകള്‍, മൊബൈലുകള്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കശ്മീരില്‍ ജനങ്ങള്‍ പുറംലോകത്തുള്ളവരുൊയി സംവദിക്കുന്നത് ടെലിവിഷന്‍ വഴി. പ്രാദേശിക കേബിള്‍ ചാനലുകള്‍, ദേശീയ വാര്‍ത്താ ചാനലുകള്‍, പ്രാദേശിക ചാനലുകള്‍ എന്നിവയുടെ ഹെല്‍പ്പ് ലൈനുകള്‍ വഴിയാണ് ഇവിടെ ആശയവിനിമയം നടക്കുന്നത്.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം വിവരങ്ങള്‍ കൈമാറാനുള്ള മീഡിയമാകുകയാണ് ഈ ചാനലുകള്‍ ഇവിടെ. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 300 ഓളം പബ്ലിക് കോളിംഗ് ഓഫീസുകള്‍ (പിസിഒ) നടപ്പാക്കിയതിനുശേഷം ചാനലുകള്‍ വഴി വിവരങ്ങള്‍ കൈമാറുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.
എന്നിരുന്നാലും ഹെല്‍പ്പ് ലൈനുകളില്‍ സന്ദേശങ്ങള്‍ സ്ഥിരമായി വരുന്നുണ്ടെന്ന് സ്വകാര്യ ചാനല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സൈന്യത്തില്‍ ജോലി ചെയ്യുന്ന സഹോദരനെക്കുറിച്ച് അറിയാനായി അസാമിലെ ലഖിംപൂരില്‍ നിന്നുള്ള സഹോദരി ഉള്‍പ്പെടെയുള്ളവര്‍ ചാനല്‍ സേവനം ഉപയോഗിക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് കശ്മീരിലെ സുഹൃത്തിന്റെയും കുടുംബത്തിന്റെയും ക്ഷേമം അന്വേഷിച്ചുള്ള സന്ദേശവും ചാനല്‍ ഹെല്‍പ്പ് ലൈനുകള്‍ വഴി നടക്കുന്നു. രാജ്യത്തിനകത്ത് മാത്രമല്ല പുറത്തുനിന്നുമുള്ള സന്ദേശങ്ങളും അവയുടെ മറുപടിയും ഈ സംവിധാനം വഴി നടക്കുന്നുണ്ട്.
Post Your Comments