ശ്രീനഗർ : ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നറിയിച്ച് ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി ബി വി ആര്‍ സുബ്രഹ്മണ്യം. ടെലിഫോൺ സംവിധാനം ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും.ജമ്മു കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കും. സർക്കാർ സ്ഥാപനങ്ങളും അധികം വൈകാതെ പ്രവർത്തനം ആരംഭിക്കും. മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. വികസനപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും. സമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും ക്രമസമാധാനം നിലനിർത്താനള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
J&K Chief Secy:Steps consequently taken included restrictions on free movement & telecom connectivity prevention of large gathering, closure of schools & colleges. A few preventive detentions of individuals were also made in accordance with provisions of law to maintain law&order https://t.co/6upFM4GGYz
— ANI (@ANI) August 16, 2019
കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടു 12 ദിവസം മുൻപാണ് ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
Post Your Comments