പത്തനംതിട്ട : ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. അടുത്ത ഒരു വര്‍ഷത്തെ താന്ത്രിക ചുമതല തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ക്കാണ്. താന്ത്രിക കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി തന്ത്രി കണ്ഠര് രാജീവര് പടിയിറങ്ങിയ സ്ഥാനത്തേക്കാണ് മഹേഷ് മോഹനര് എത്തുന്നത്.
Read Also : ശബരിമല തീർത്ഥാടനം: അയ്യപ്പ ഭക്തർക്ക് മല ചവിട്ടണമെങ്കിൽ സർക്കാരിന്റെ ഈ കർശന നിയന്ത്രണങ്ങൾ പാലിക്കണം
നാളെ രാവിലെ 5.30 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പൂജകള്‍ തുടങ്ങുക.. അതിന് ശേഷം ലക്ഷാര്‍ച്ചന നടക്കും. ശനിയാഴ്ച്ച പുലര്‍ച്ചെ ഗണപതി ഹോമത്തിനു ശേഷം ശബരിമല ,മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.
Read Also : ‘ശബരിമല പാതയില്‍ ശരണം വിളിക്കരുത്’ ; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വിശദീകരണവുമായി വനം വകുപ്പ്
ദേവസ്വം വിജലന്‍സിന്റെ സൂഷ്മ പരിശോധനയ്ക്കു ശേഷം അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 18 പേരാണ് ശബരിമല മാളികപ്പുറം എന്നിവടങ്ങളിലേക്കുള്ള മേല്‍ശാന്തിമാരുടെ അവസാന പട്ടികയിലുള്ളത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ മാധവ് കെ.വര്‍മ്മയും ,കാഞ്ചനയുമാണ് നറുക്കെടുക്കുന്നത് .നേരത്തെ തുലാമാസ പൂജാ സമയത്തായിരുന്നു മേല്‍ശാന്തി നറുക്കെടുപ്പ് നടത്തിയിരുന്നത്.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് പമ്പയിലെ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments