Latest NewsKerala

‘ശബരിമല പാതയില്‍ ശരണം വിളിക്കരുത്’ ; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വിശദീകരണവുമായി വനം വകുപ്പ്

തിരുവന്തപുരം: ശബരിമല പാതയില്‍ ശരണംവിളിക്കുന്നത് ശബ്ദമലിനീകരണമുണ്ടാക്കുമെന്ന് വനം വകുപ്പ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയതായി പ്രചരിച്ചിരുന്ന വാര്‍ത്ത വ്യാജം. വാര്‍ത്ത വ്യാജമാണെന്നും ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും വനം വകുപ്പ് മന്ത്രി അറിയിച്ചു. ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബദമലിനീകരണത്തിന് ഇടയാക്കുമെന്ന് ശബരിമലയിലെ പാരസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച് നല്‍കിയ ഇക്കോടൂറിസം വികസന റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത.

കൃഷ്ണകുമാര്‍ വാകപ്പറമ്പില്‍ എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ജൂലൈ 5 മുതല്‍ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റ് ശബരിമല തീര്‍ത്ഥാടകരുടെ ശരണം വിളിയെ ചൊല്ലി വനം വകുപ്പ് കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ചാണ്. ”ശബരിമല പാതയില്‍ ശരണം വിളിക്കരുത്. അയ്യപ്പന്‍മാര്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു. തീര്‍ഥാടനം നിയന്ത്രിക്കണമെന്ന് വനംവകുപ്പ്. ശബരിമല തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തുടരുന്നു” എന്ന തലക്കെട്ടിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. വാര്‍ത്താ മാധ്യമങ്ങള്‍ കൂടാതെ സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്തയ്ക്ക് വ്യാപക പ്രചാരം ലഭിച്ചിരുന്നു. എന്നാല്‍ ഇങ്ങനെയൊരു നീക്കം വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് യഥാര്‍ത്ഥ വസ്തുത. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് മന്ത്രി കെ. രാജുവും വാര്‍ത്ത നിഷേധിച്ചു. നേരത്തെ ഈ വാർത്ത ഞങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യാനിട യായതിൽ നിർവ്യാജം ഖേദിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button